എക്സൈസ് ജീവനക്കാർ കോറൻ്റെ നിൽ.

0 672

എക്സൈസ് ജീവനക്കാർ കോറൻ്റെ നിൽ.

 

പേരാവൂർ എക്സൈസ് ഓഫീസിലെ 8 എക്സൈസ് ഉദ്യോഗസ്ഥർ കോറൻ്റെനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം കണിച്ചാറിൽ വ്യാജവാറ്റിനായി റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലുള്ളത്. കണിച്ചാറിൽ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടിടപെട്ട ആളുടെ  വീട്ടിൽ പരിശോധനയ്ക്കു പോയ 2 ഉദ്യാഗസ്ഥരും അവരുമായി സമ്പർക്കത്തിലായ   ഉദ്യോഗസ്ഥരെയുമാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്.

8 പേർ നിരീക്ഷണത്തിലായതോടെ എക്സൈസ് ഓഫീസും പരിസരവും ഫയർഫോഴ്സ് അധികൃതരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.