സൗദി അറേബ്യയിലെ അപ്പാര്‍ട്ട്മെന്റില്‍ പാചക വാതകം ചോര്‍ന്ന് സ്ഫോടനവും തീപ്പിടുത്തവും
റിയാദ്: സൗദി അറേബ്യയിലെ അപ്പാര്‍ട്ട്മെന്റില്‍ പാചക വാതകം ചോര്‍ന്ന് സ്ഫോടനവും തീപ്പിടുത്തവുമുണ്ടായി. അല്‍ യാസ്മിന് ഡിസ്ട്രിക്ടിലായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരില്‍ രണ്ട് പേരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ ഒരാള്‍ക്ക് സ്ഥലത്തുവെച്ചുതന്നെ പ്രഥമ ശുശ്രൂഷ നല്കി.