പ്രതിസന്ധിക്ക്​ അയവില്ല: വാഹന രജിസ്​ട്രേഷനുകളില്‍ ഏഴ്​ ശതമാനം കുറവ്

0 74

ന്യൂഡല്‍ഹി: രാജ്യത്ത്​ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വാഹന രജിസ്​ട്രേഷനുകളിലും ഇടിവ്​. ജനുവരിയില്‍ ഏഴ്​ ശതമാനം കുറവാണ് രജിസ്​ട്രേഷനുകളില്‍​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യു​േമ്ബാഴാണ്​ കുറവ്​ കണ്ടതെന്ന്​ ഫെഡറേഷന്‍ ഓഫ്​ ഓ​ട്ടോമൊബൈല്‍ ഡീലേഴ്​സ്​ അസോസിയേഷന്‍ പറഞ്ഞു.

മുചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവയുടെ രജിസ്​ട്രേഷനുകളില്‍ കുറവുണ്ടായിട്ടുണ്ട്​. വരും ദിവസങ്ങളിലും ഇതേ രീതി തന്നെ തുടരാനാണ്​ സാധ്യതയെന്ന്​ എഫ്​.എ.ഡി.എ പ്രസിഡന്‍റ്​ ആശിഷ്​ ഹര്‍ഷരാജ്​ പറഞ്ഞു. ബി.എസ്​ 4ല്‍ നിന്ന്​ ബി.എസ്​ 6ലേക്കുള്ള മാറ്റത്തിലാണ്​ വാഹന വിപണി. ഇതും വില്‍പന കുറയാന്‍ കാരണമായിട്ടുണ്ട്​​. വാഹന വിപണിയുടെ വളര്‍ച്ചക്കായി പ്രത്യേക പാക്കജുകളൊന്നും ബജറ്റ്​ പ്രഖ്യാപിക്കാത്തതും തിരിച്ചടിയാവുന്നു​ണ്ടെന്ന്​ ഹര്‍ഷരാജ്​ വ്യക്​തമാക്കി​.

കഴിഞ്ഞ വര്‍ഷത്തെ ഇരുചക്ര വാഹന രജിസ്​ട്രേഷനുകള്‍ 12.67 ലക്ഷമാണ്​. 13.89 ലക്ഷമായിരുന്നു ജനുവരി 2019ലെ വാഹന രജിസ്​ട്രേഷനുകള്‍. 8.82 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയത്​. മറ്റ്​ പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്​ട്രേഷനും കുറയുകയാണ്​. 4.61 ശതമാനത്തി​​െന്‍റ കുറവ്​ പാസഞ്ചര്‍ വാഹനങ്ങളിലും 6.89 ശതമാനത്തി​​െന്‍റ കുറവ്​ കൊമേഴ്​സ്യല്‍ വാഹനങ്ങളുടെ രജിസ്​ട്രേഷനിലുമുണ്ട്​.