തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിന്‍വലിക്കുക. ദേശീയ പ്രക്ഷോഭം വിജയിപ്പിക്കുക. എഫ് ഐ ടി യു

0 421

തൊഴിലാളി വിരുദ്ധ
നിയമങ്ങൾ പിന്‍വലിക്കുക.
ദേശീയ പ്രക്ഷോഭം വിജയിപ്പിക്കുക.

എഫ് ഐ ടി യു

രാജ്യത്ത് കേന്ദ്ര സർക്കാർ തീരുമാനപ്രകാരം തൊഴിലാളി വിരുദ്ധ നിയമങ്ങൾ വിവിധ സംസ്ഥാനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന എല്ലാ തൊഴിലാളി പ്രക്ഷോഭങ്ങൾക്കും എഫ്.ഐ.ടി.യു സംസ്ഥാന കമ്മറ്റി പിന്തുണ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ മെയ് 20 ബുധനാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുൻപിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എഫ്.ഐ.ടി യു ജില്ലാ കമ്മറ്റികൾ പ്രതിഷേധ ധർണ്ണ നടത്തുന്നതിൻ്റെ ഭാഗമായി കണ്ണൂരിൽ ഹെഡ് പോസ്റ്റോഫിന് മുന്നിൽ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും മെയ്.22 ന് നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തെ പിന്‍തുണക്കും. പ്രധാനമന്ത്രി, തൊഴിൽ മന്ത്രി, രാഷ്ട്രപതി എന്നിവർക്ക് പത്ത് ലക്ഷം പ്രതിഷേധ കത്തുകളയ്ക്കുന്ന പെറ്റീഷൻ ക്യാംപയിൻ്റെ ഭാഗമാകുകയും ചെയ്യുമെന്ന് എഫ്.ഐ.ടി.യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുഞ്ഞി അറിയിച്ചു ,

ബഹിരാകാശവും കൂടി വിൽപനയ്ക്ക് വെച്ചിരിക്കുന്ന മോദീ സർക്കാരിനെതിരെ തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭത്തിന് എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും അദ്ധേഹം അഭ്യർത്ഥിച്ചു ഓൺ ലൈൻ യോഗത്തിൽ സാജിദ സജീർ ,എൻ.എം.ശഫീഖ്, കെ.ടി.സലാം മാസ്റ്റർ, എ.ഹാരിസ്, ടി. മനോജ് കുമാർ, സാദിഖ് മാടായി, എന്നിവർ സംബന്ധിച്ചു