കൗമാരക്കാര്‍ക്ക് മുഖക്കുരു ഒരു വലിയ പ്രശ്നമാണ്. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് കടക്കുമ്ബോള്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലം ഉണ്ടാകുന്ന ഒന്നാണ് മുഖക്കുരു. കുരുക്കള്‍ മാറിയാലും ഇതിന്റെ പാടുകള്‍ അവിടെ അവശേഷിപ്പിക്കുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ മാറാന്‍ ഏറ്റവും മികച്ചതാണ് പഴത്തൊലി.
ആദ്യം മുഖം നല്ല പോലെ കഴുകുക. ശേഷം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖം തുണയ്ക്കുക. ശേഷം പഴത്തൊലി ഉപയോഗിച്ച് ഏകദേശം 10 മിനിറ്റ് നേരം മുഖത്ത് മസാജ് ചെയ്യുക. പഴത്തൊലി കഷ്ണം ബ്രൗണ്‍ നിറം ആവുകയാണെങ്കില്‍ പകരം പുതിയ കഷ്ണം ഉപയോഗിക്കുക. ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്.
ഒരു ടീസ്പൂണ്‍ ഇടിച്ചെടുത്ത പഴത്തൊലിയും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം പാടുകളുള്ള ഭാഗത്ത് ഇത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. നാരങ്ങ സ്വാഭാവികമായും ആസിഡാണ്, ഇത് ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.