വ്യാജ വാട്സ്ആപ്പ് സന്ദേശം, കണ്ണൂരിൽ ഒരാള്‍ പിടിയില്‍ ഇനിയും അറസ്റ്റിന് സാധ്യത

0 1,380

 


കണ്ണൂര്‍: ആരോഗ്യ വകുപ്പിന്‍റെ പേരില്‍ കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ വാട്ട്സപ്പ് സന്ദേശം പ്രചരിപ്പിച്ച കേസ്സില്‍ ഒരാള്‍ പോലീസ് പിടിയില്‍ ആയി. ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്സിന്‍ എന്ന വിഷ പദാര്‍ഥം തെളിക്കുന്നു എന്ന വ്യാജ വോയ്സ് സന്ദേശം വാട്ട്സപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. മുഴപ്പിലങ്ങാട് സ്വദേശി ആയ ഷാന ഷരീഫ് S/o അലി, വ: 21/20, അലിനാസ്, ബീച്ച് റോഡ്, മുഴപ്പിലങ്ങാട്, ആശാരിപീടിക എന്നയാളെ എടക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍ ഷീജുവും പോലീസ് പര്‍ടിയും പിടികൂടിയത്. എടക്കാട് പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നുണ്ട്. (Cr. No. 135/20) പ്രചരണത്തിന് കൂട്ട് നിന്ന വാട്ട്സപ്പ് ഗ്രൂപ്പ് അഡ്മിന്‍ നെ പോലീസ് തിരയുന്നു. ഈ വ്യാജ സന്ദേശം പ്രചരിപ്പിച്ച എല്ലാ ഗ്രൂപ്പുകളും വ്യക്തികളെയും പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.