പേരാവൂരിൽ അപകടത്തിൽ പെട്ടയാൾക്ക് കോവിഡ് എന്ന് വ്യാജവാർത്ത

0 250

പേരാവൂരിൽ അപകടത്തിൽ പെട്ടയാൾക്ക് കോവിഡ് എന്ന് വ്യാജവാർത്ത

പേരാവൂർ:സമൂഹമാധ്യമങ്ങളിൽ പേരാവൂരില്‍ അപകടം നടന്നതായും പുതുശ്ശേരി സ്വദേശിക്ക് പരിക്കേറ്റ് പരിയാരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടന്ന സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായും പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ഇന്ന് ഒരു വാര്‍ത്താ ചാനലില്‍ വന്നു എന്ന വാര്‍ത്തയുടെ വോയിസ് ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് . 29-കാരനായ വ്യക്തി പുതുച്ചേരി മഹാവിര്‍ നഗര്‍ സ്വദേശിയും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് ഓപ്പറേറ്റിംഗ് കോ-ഓര്‍ഡിനേറ്ററുമാണ്.മെയ് 15ന് ബൈക്കില്‍ വാളയാര്‍ വഴി വന്ന ഇയാള്‍ സഞ്ചരിച്ച ബൈക്ക് കണ്ണൂര്‍ വിമാനത്താവളത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.ഇരുകാലുകള്‍ക്കും പരിക്കേറ്റ ഇയാളെ ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പുതുച്ചേരിയില്‍ നിന്നാണ് ഇയാള്‍ വന്നതെന്ന് മനസ്സിലായ ശേഷം പരിയാരം ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക പരിശോധനകള്‍ക്കൊപ്പം സ്രവ പരിശോധന നടത്തുകയുമായിരുന്നു. മെയ് 17ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.അപകടം നടന്നത് പേരാവൂര്‍ പുതുശ്ശേരിയിലാണെന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തയാണ് പേരാവൂരുകാരെയും പുതുശ്ശേരിക്കാരെയും ഭീതിയിലാഴ്ത്തിയത്.യഥാര്‍ത്ഥത്തില്‍ അപകടം നടന്നത് മട്ടന്നൂരിന് സമീപത്തും പരിക്കേറ്റയാള്‍ പോണ്ടിച്ചേരി സ്വദേശിയുമാണ്. പ്രമുഖ ചാനലിലും അവരുടെ ഓണ്‍ലൈനിലും വന്ന വ്യാജവാര്‍ത്ത പിന്നീട് പലരും ഷെയര്‍ ചെയ്യുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു..