കലക്ടറുടെ പേരിൽ വ്യാജ ശബ്​ദസന്ദേശം; പൊലീസ് കേസെടുത്തു

0 335

കൽപറ്റ: കോവിഡ് പ്രതിരോധമാർഗങ്ങൾ എന്ന തരത്തിൽ ത​െൻറ പേരിൽ പ്രചരിപ്പിക്കുന്ന ശബ്​ദസന്ദേശം വ്യാജമെന്ന് ജില്ല കലക്ടർ അദീല അബ്​ദുല്ല അറിയിച്ചു. വ്യാജ സന്ദേശം തയാറാക്കിയ ആൾക്കെതിരെ കേസെടുത്തു. എപ്പിഡമിക് ആക്ട് പ്രകാരമാണ് കേസെടുത്തത്.

കലക്ടർ നൽകുന്ന കൊറോണ രോഗപ്രതിരോധ മാർഗങ്ങൾ എന്ന പേരിലാണ് വ്യാജ ഓഡിയോ ക്ലിപ് വാട്സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജനാരോഗ്യത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്നും കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ഈ സന്ദേശം ആരുംതന്നെ പ്രചരിപ്പിക്കരുതെന്നും കലക്ടർ പറഞ്ഞു.