സിൽവർ ലൈൻ പദ്ധതിയെ കോൺഗ്രസ് അനുകൂലിക്കുന്നു എന്നത് വ്യാജ പ്രചാരണം; കെ. സുധാകരൻ

0 708

സിൽവർ ലൈൻ പദ്ധതിയെ കോൺഗ്രസ് അനുകൂലിക്കുന്നു എന്നത് തെറ്റായ വാർത്തയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അഭിമുഖത്തിലെ ഒരു വാക്ക് എടുത്താണ് വാർത്തയായത്. അതിവേഗ റെയിൽപാത വേണ്ടെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ല കെ- റെയിൽ സാധ്യമാവാത്ത പദ്ധതിയാണെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഗ്രീൻ സിഗ്നൽ പോലും ലഭിക്കാതെ പൊലീസിനെയും കൂട്ടി കല്ലിടാൻ പോവുകയാണ്. ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

വീടുകൾ നഷ്ടപ്പെടുന്നവർക്ക് ആശങ്കയുണ്ട്. ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് ബാധ്യതയുണ്ട്. സർക്കാരിന്റെ കയ്യിൽ പണമില്ല. നിലവിൽ സംസ്ഥാനം വലിയ കടക്കണക്കെണിയിലാണ്. അങ്ങനെയുള്ളപ്പോഴാണ് ഇത്രയും ചെലവുള്ള പദ്ധതിക്കായി സർക്കാർ ഒരുങ്ങുന്നത്. രണ്ട് ലക്ഷം കോടി ചെലവ് എന്ന് വിദഗ്ദർ പറയുന്നത് സമയബന്ധിതമായി പൂർത്തിയാക്കിയാലാണ്. കെ-റെയിൽ അങ്ങനെ പൂർത്തിയാക്കാൻ പറ്റില്ല. ശബരി റെയിൽ അവസ്ഥ നോക്കൂ എന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.