മുഖ്യമന്ത്രിയുടെ   ദുരിതാശ്വാസ നിധിയിലേക്ക്  10 ടൺ കപ്പ  സംഭാവന നൽകി കർഷകൻ

0 1,516

മുഖ്യമന്ത്രിയുടെ   ദുരിതാശ്വാസ നിധിയിലേക്ക്  10 ടൺ കപ്പ  സംഭാവന നൽകി കർഷകൻ

പുൽപ്പള്ളി . :കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണത്തിനുപകരം സംഭാവന ചെയ്ത് കർഷകൻ . പുൽപ്പള്ളി ആലത്തൂർ  കവളക്കാട്ട് റോയി ആന്റണിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ടൺ കപ്പ സംഭാവനയായി നൽകി മാതൃകയായത്  . ഹോർട്ടികോർപ്പ് അധികൃതർ കൃഷിയിടത്തിൽ എത്തി കപ്പ ഏറ്റുവാങ്ങി . സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അ ആവശ്യമായ കപ്പ എടുത്ത ശേഷം ഹോർട്ടികോർപ്പ് തയ്യാറാക്കുന്ന കിറ്റുകളിലേക്ക് ബാക്കി കപ്പ  ഉപയോഗിക്കും. കർഷകനെ സംബന്ധിച്ച് വലിയ പ്രതിസന്ധി ആണെങ്കിലും അതിനേക്കാൾ വലിയ പ്രതിസന്ധി അനുഭവിക്കുന്നവരെ സഹായിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും തനിക്ക് പണം നൽകാൻ ഇല്ലാത്തതിനാലാണ് കാർഷിക ഉൽപാദനം സംഭാവനയായി നൽകിയത് എന്നും പറഞ്ഞു. കാർഷികമേഖലയിലെ ശാസ്ത്രീയമായ ഇടപെടലുകൾക്കും നൂതന ആശയങ്ങൾ ഇലൂടെയും ശ്രദ്ധേയനായ റോയി ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയ