കർഷക ബിൽ: കെ. സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി
കേന്ദ്രസര്‍ക്കാര്‍ ശബ്ദവോട്ടോടെ പാസാക്കിയ കാര്‍ഷിക പരിഷ്കാര ബില്ലുകള്‍ക്കെതിരെ കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.
പതിനാറ് ഫൊറോനകളിലായി അമ്പതോളം കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. അതിരൂപതാ തല സമരപരിപാടി കെ.സി.വൈ.എം തലശേരി അതിരൂപത പ്രസിഡന്റ് വിപിൻ മാറുകാട്ടുകുന്നേലിന്റെ അധ്യക്ഷതയിൽ
അതിരൂപത കർഷക സമര സമിതി ചെയർമാൻ റവ. ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.
രാജ്യസഭയില്‍ അവതരിപ്പിച്ചത് രാജ്യത്തെ കര്‍ഷകരുടെ മരണവാറണ്ട് ആണെന്നും
കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില നല്‍കുക എന്ന നിയമപരമായ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണ് ബില്ലിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും റവ.ഡോ.ജോൺസൺ അന്ത്യാംകുളം പറഞ്ഞു. കർഷക ബിൽ പിൻവലിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി കെ.സി.വൈ.എം മുന്നോട്ട് പോകുമെന്ന് അതിരൂപത പ്രസിഡന്റ് വിപിൻ മാറുകാട്ടുകുന്നേൽ പറഞ്ഞു.കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ നിൽപ്പ് സമരത്തിന് ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ,സനീഷ് പാറയിൽ, ജിൻസ് മാമ്പുഴക്കൽ,ടോണി ജോസഫ്,എബിൻ കുമ്പുക്കൽ, നീന പറപള്ളിൽ, ഐശ്വര്യ കെ,ചിഞ്ചു വട്ടപ്പാറ, സിസ്റ്റർ പ്രീതി മരിയ സി എം.സി എന്നിവരും
മേഖലാ തലങ്ങളിലുള്ള സമര പരിപാടികൾക്ക് ഫൊറോന ഡയറക്ടർമാരും, പ്രസിഡന്റ്‌മാരും നേതൃത്വം നൽകി.