കാർഷിക നിയമങ്ങളെ കർഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു’; കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ
‘കാർഷിക നിയമങ്ങളെ കർഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു’; കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ ‘ഒരു രാജ്യം ഒരു വിപണി’ എന്ന ഫോർമുല കൊണ്ടുവരാനാണ്
കാർഷിക നിയമങ്ങളിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. മത്രമല്ല, കാർഷിക നിയമങ്ങളെ കർഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. പനാജിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി നടപ്പിലാക്കിയതോടെ ‘ഒരു രാഷ്ട്രം, ഒരു നികുതി’ ലഭിച്ചു.
കാർഷിക നിയമങ്ങളിലൂടെ നമുക്ക് ഒരു രാജ്യം, ഒരു വിപണി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
മാത്രമല്ല, കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധം പഞ്ചാബിൽ അല്ലാതെ രാജ്യത്ത് മറ്റൊരിടത്തും നടക്കുന്നില്ല. പഞ്ചാബിൽ നിന്നും പ്രതിഷേധം ഉയരുന്നതിന്റെ പ്രധാന കാരണം അവരുടെ സർക്കാർ തന്നെയാണെന്നും യഥാർത്ഥത്തിൽ കർഷകർ എല്ലാം കാർഷിക ബില്ലിനെ ഏറ്റെടുത്തു കഴിഞ്ഞതായും പ്രകാശ് ജാവഡേക്കർ പറഞ്ഞു