കണിച്ചാറിലും പന്നിപ്പനി: ഒരു കിലോമീറ്റർ ചുറ്റളവിലെ പന്നികളെ ഇന്നു കൊല്ലും; രോഗവാഹകർ കാട്ടുപന്നികളെന്ന് കർഷക സംഘടനകൾ

0 773

കേളകം: വയനാടിന് പുറകെ കണ്ണൂർ ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു . കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് ആണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്

ഫാമിൽ നിന്ന് എടുത്ത സാംപിളുകൾ ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിനെത്തുടർന്ന് കണിച്ചാറിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലടക്കം ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും കൊല്ലും. എന്നാൽ രോഗവാഹകരായ കാട്ടുപന്നി, ചെള്ള്, ഈച്ച, അന്യസംസ്ഥാന മാംസം, ഇതര സംസ്ഥാന തൊഴിലാളികൾ തുടങ്ങിയവയെ നിയന്ത്രിക്കാൻ ആ വശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അല്ലാത്തപക്ഷം കേരളത്തിലെ മുഴുവൻ പന്നികളെ കൊന്നാലും ഈ രോഗം നിയന്ത്രിക്കാനാകില്ലെന്നും കേരള ഇൻ്റി പെൻ്റൻ്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഭാരവാഹികൾ പറഞ്ഞു. പറഞ്ഞു. എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Get real time updates directly on you device, subscribe now.