ഉമിനീര്‍ ഉപയോഗം നിരോധിച്ചത് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വമ്ബന്‍ തിരിച്ചടിയാണെന്ന് ഇര്‍ഫാന്‍ പഠാന്‍

0 359

ഉമിനീര്‍ ഉപയോഗം നിരോധിച്ചത് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വമ്ബന്‍ തിരിച്ചടിയാണെന്ന് ഇര്‍ഫാന്‍ പഠാന്‍

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് നിരോധിച്ച നടപടിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇര്‍ഫാന്‍ പഠാന്‍. പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് നിരോധിച്ചത് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വമ്ബന്‍ തിരിച്ചടിയാണെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുമ്ബോള്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

ടെസ്റ്റ് മത്സരങ്ങളില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നത് ബൗളര്‍മാരെ ബുദ്ധിമുട്ടു ആകുമെന്നും അത്കൊണ്ട് തന്നെ ഈ കാലഘട്ടത്തില്‍ ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചുകള്‍ വേണമെന്നും ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെട്ടു. ടെസ്റ്റ് മത്സരത്തിനിടെ പന്ത് ഷൈന്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അത് സിങ് ബൗളിങ്ങിനെ സ്വാധീനിക്കുമെന്നും ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു..