കൊട്ടിയൂർ ചപ്പമല അട്ടികുളത്ത് കത്തിക്കുത്തിൽ അച്ചനും മകനും പരിക്ക്
ചപ്പമല സ്വദേശി ചക്കാലപറമ്പിൽ സുരേന്ദ്രൻ, മകൻ അതുൽ , എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഉണ്ടായ വാക്കുതർക്കത്തിൻ്റെ തുടർച്ചയാണ് കത്തിക്കുത്തെന്ന് പോലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിയായ യുവാവ് ഇരിട്ടി താലൂക്ക് ആശുപത്രിയിലും ചികിൽസയിലാണ്. കേളകം സി.ഐ, പി.വി. രാജൻ്റെ നേതൃത്വത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.