സഹകരണ ബാങ്കിന്‍റെ ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

സഹകരണ ബാങ്കിന്‍റെ ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

0 778

സഹകരണ ബാങ്കിന്‍റെ ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

 

 

തിരുവനന്തപുരം: സഹകരണ ബാങ്കിന്‍റെ ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കാട്ടാക്കട പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ദേ​വ​ന്‍കോ​ട്, ഇ​ളം​പ്ലാ​മ്മൂ​ട് റ്റി. എ​സ്. ഭ​വ​നി​ല്‍ സു​കു​മാ​ര​ന്‍ (സ്റ്റീ​ഫ​ന്‍ 65) ആ​ണ് കഴിഞ്ഞ രാത്രി പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്നും സ്റ്റീ​ഫ​ന്‍ നാല് ല​ക്ഷം രൂ​പ വായ്പ എ​ടു​ത്തി​രു​ന്നു. പിന്നീട് 2.5 ലക്ഷം തിരിച്ചടച്ചു. ഇതിന് ശേഷം 2018-ല്‍ ഗൃഹനാഥന്‍റെ മകന്‍ രഞ്ജിത്ത് വായ്പ 6.5 ലക്ഷമാക്കി പുതുക്കി വാങ്ങി. മകന്‍ 9,000 രൂ​പ വ​ച്ച്‌ ഏഴു മാ​സം വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു.

എന്നാല്‍ അ​ച്ഛ​ന്‍റെയും ഭാര്യയുടെയും ചികിത്സ മൂലം രഞ്ജിത്തിന് ഒരുഘട്ടത്തില്‍ തിരിച്ചടവ് മുടങ്ങി. ഇതിന് പിന്നാലെയാണ് ബാങ്ക് ജപ്തി നടപടി തുടങ്ങിയത്. ര​ണ്ടു ദി​വ​സം മു​ന്‍​പ് ബാ​ങ്ക് വീ​ട്ടി​ല്‍ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ചതോടെ ഗൃഹനാഥന്‍ വിഷമത്തിലായിരുന്നു. ഇതിന് പിന്നാലെ പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നും തുടര്‍ച്ചയായി ഫോണ്‍ വിളികളും എത്തി.

ഇതോടെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഗൃഹനാഥന്‍ കൂടെക്കൂടെ പറയുന്ന സ്ഥിതിയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയത്. കഴിഞ്ഞ രാത്രി പിതാവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബാംഗങ്ങള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.