നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

0 2,007

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ • പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തറിച്ചു. 54 വയസായിരുന്നു. വന്‍കുടലിലെ അണുബാധയുടെ നിരീക്ഷണത്തിലായിരുന്ന നടന്‍ മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണവാര്‍ത്ത സിനിമാ നിര്‍മാതാവ് ഷൂജിത് സിര്‍കാറാണ് പുറത്തുവിട്ടത്.

2018ല്‍ തനിക്ക് എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് താരം പ്രഖ്യാപിച്ചിരുന്നു. 2. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

ചലച്ചിത്രങ്ങളില്‍ കൂടാതെ സീരിയലുകളിലും നാടക തിയേറ്റര്‍ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പാന്‍ സിംഗ് തോമര്‍(2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി.

ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്‍െറ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗണ്‍ കാരണം ജയ്​പൂരിലെത്തി മാതാവിനെ അവസാനമായി കാണാന്‍ ഇര്‍ഫാന്‍ ഖാന്​ സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കള്‍​ക്കുമൊപ്പം ഇര്‍ഫാന്‍ മുംബൈയിലായിരുന്നു താമസം.