മാനസികാരോഗ്യ വിദഗ്ദ്ധനെ കാണൂ,ആന്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല; മലയാളി താരം രജിഷ വിജയന്‍

0 440

നടന്‍ സുശാന്ത് സിംഗ്ന്‍റെ മരണം ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് വിഷാദ രോഗത്തെക്കുറിച്ചുമുള്ള ധാരാളം കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. നിരവധി നടീനടന്‍മാര്‍ തങ്ങള്‍ വിഷാദരോഗത്തെ അതിജീവിച്ച കഥകള്‍ തുറന്നു പറയുന്നുണ്ട്. നടി രജിഷ വിജയനും പറയുന്നതും അതാണ്. ആവശ്യമുണ്ടെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണണമെന്നും അതിന് ലജ്ജിക്കേണ്ട കാര്യമില്ലെന്നും രജിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.