ആടുജീവിതം ചിത്രീകരണം പുനരാരംഭിച്ചു

0 534

ആടുജീവിതം ചിത്രീകരണം പുനരാരംഭിച്ചു

അമ്മാന്‍: കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോര്‍ഡന്‍ സര്‍ക്കാര്‍ ഏര്‍പെടുത്തിയ കര്‍ഫ്യൂവിനെത്തുടര്‍ന്ന്​ മുടങ്ങിയ ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. വാദി റമ്മിലാണ്​ പൃഥ്വിരാജ്​ സുകുമാരന്‍ നായകനായെത്തുന്ന സിനിമയുടെ ഷൂട്ടിങ്​ പുരോഗമിക്കുന്നത്​.
രാജ്യത്തെ കോവിഡ്​ വ്യാപനത്തില്‍ കുറവ്​ രേഖപ്പെടുത്തിയതിനാല്‍ സംഘത്തിന്​ അതേ ലൊക്കേഷനില്‍ തന്നെ ഷൂട്ടിങ്​ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ്​ റിപ്പോര്‍ട്ട്​. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജോര്‍ഡന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം മാത്രമാകും സംഘം ഇന്ത്യയിലേക്ക്​ മടങ്ങുന്നത്​. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്​ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ.
ബെന്യാമിന്‍െറ ഇതേ പേരിലുള്ള നോവലാണ്​ സിനിമയാക്കുന്നത്​. ചിത്രത്തിന്‍െറ ആദ്യ രണ്ട്​ ഷെഡ്യൂളുകള്‍ കേരളത്തിലും ജോര്‍ഡനിലുമായി പൂര്‍ത്തിയായി. കേന്ദ്രകഥാപാത്രമായ നജീബായി മാറാന്‍ ​30 കിലോ ഭാരം കുറച്ച്‌​ മികച്ച മുന്നൊരുക്കമാണ്​​ പൃഥ്വിരാജ് നടത്തിയത്​​. രണ്ട്​ ദശാബ്​ദങ്ങള്‍ക്ക്​ ശേഷം എ.ആര്‍. റഹ്​മാന്‍ മലയാളത്തില്‍ സംഗീത സംവിധായകനായെത്തുന്നു​െവന്ന പ്ര​േത്യകതയും ചിത്രത്തിനുണ്ട്​. അമല പോള്‍ ആദ്യമായി പൃഥ്വിരാജിന്‍െറ നായികയാകുന്ന ചിത്രം കൂടിയാണിത്​.