താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ സിനിമ ചെയ്യില്ലെന്ന് സിനിമാ നിർമ്മാതാക്കൾ

0 192

താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ സിനിമ ചെയ്യില്ലെന്ന് സിനിമാ നിർമ്മാതാക്കൾ

താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടന. നിർമ്മാണച്ചെലവ് പകുതിയെ കുറയാതെ പുതിയ സിനിമകൾ ചെയ്യില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം അമ്മയും ഫെഫ്കയും ഉൾപ്പെടെയുള്ള മറ്റു സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ പ്രസിഡണ്ട് എം രഞ്ജിത്ത് പറഞ്ഞു. നിർമ്മാണ ചെലവ് 50% കുറച്ചാൽ മാത്രമേ ഇനി മുന്നോട്ട് പോകാനാകു എന്നാണ് യോഗത്തിൽ പങ്കെടുത്ത എല്ലാവരുടെയും അഭിപ്രായം. താരങ്ങളും വൻതുക പ്രതിഫലം വാങ്ങുന്ന ടെക്നീഷ്യന്മാരും ഉൾപ്പെടെ പ്രതിഫലം കുറയ്ക്കണം. എന്നാൽ പ്രതിഫലം എത്ര ശതമാനം കുറയ്ക്കണമെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യം സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു