കിഫ്ബിയിൽ സർക്കാർ നിലപാടിന് വിരുദ്ധമായ നിലപാടുമായി ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിൻഹ. കിഫ്ബിയും പെൻഷൻ കമ്പനിയും വഴിയുള്ള വായ്പ ബജറ്റിലേക്ക് കൊണ്ടുവരുന്ന സാധ്യത പരിശോധിക്കണമെന്നാണ് രാജേഷ് കുമാർ സിൻഹയുടെ നിലപാട്. അങ്ങനെ പറയാനുള്ള ധാർമിക അവകാശം കേന്ദ്രത്തിനുണ്ടെന്നും കേരള ഇക്കോണമിയിൽ അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.