സാമ്പത്തികസംവരണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുത്

0 158
  • സാമ്പത്തികസംവരണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുത്

പയ്യന്നൂര്‍ : മുന്നാക്കവിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തരുതെന്ന് കോറോം ഗ്രാമരക്ഷാസമിതി വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കേരള ദിനേശ് കോ ഓപ്പറേറ്റീവ് ചെയര്‍മാന്‍ സി.രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഗ്രാമരക്ഷാസമിതി പ്രസിഡന്റ് വി.വി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമരക്ഷാസമിതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണിക നിറവ് ചടങ്ങില്‍ പ്രകാശനം ചെയ്തു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ടി.കെ.നാരായണന്‍ സ്മരണിക ഏറ്റുവാങ്ങി.

വിവിധ മേഖലകളില്‍ അംഗീകാരം നേടിയവരെ അനുമോദിച്ചു. ഹ്രസ്വചലച്ചിത്ര സംവിധായകന്‍ കെ.വി.ബിജുകൃഷ്ണന്‍, എ.വി.ശ്രീധരന്‍, ആര്‍.ഭാസ്കരന്‍, കെ.വി.രാമപൊതുവാള്‍, കെ.രാജീവന്‍, കെ.രമേശന്‍, യു.ശശിധരന്‍, കാമ്ബ്രത്ത് രാഘവന്‍, കുറുന്തില്‍ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.