ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സാമ്ബത്തിക സഹായം നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്

0 230

ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സാമ്ബത്തിക സഹായം നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്

പാലക്കാട്: കേരളത്തിലെ ക്ഷേമനിധി ബോര്‍ഡുകള്‍ എല്ലാം അതിലെ അംഗങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുമ്ബോള്‍ അത് കണ്ടില്ലെന്നു നടിക്കുന്ന കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അധികാരികളുടെ നിലപാട് ക്ഷീര കര്‍ഷകരോട് കാണിക്കുന്ന കടുത്ത അനീതി ആണെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി. ഇക്ബാല്‍ പ്രസ്‌താവിച്ചു.

കേരളത്തിലെ പതിനാലു ലക്ഷത്തോളം വരുന്ന ക്ഷീര കര്‍ഷക അംഗങ്ങളായവരുടെയും ക്ഷീര സംഘങ്ങളും പാല്‍ അളക്കുന്നവരില്‍ നിന്നും പ്രതി മാസം 20 രൂപ അംസാദായം വാങ്ങുന്ന ബോര്‍ഡ് അംഗങ്ങള്‍ വിരമിക്കുമ്ബോള്‍ അടച്ച തുക പോലും നല്‍കുന്നില്ല.

75%ത്തോളം കര്‍ഷക പെന്‍ഷന്‍ സര്‍ക്കാര്‍ ആണ് നല്‍കുന്നത് കോടി കണക്കിന് രൂപ ബോര്‍ഡില്‍ ഉള്ളപ്പോഴും ഒരു ആനുകൂല്യവും ക്ഷീര കര്‍ഷകര്‍ക്ക്‌ നല്‍കുന്നില്ല. അടിയന്തരമായി ക്ഷീര കര്‍ഷകര്‍ക്ക് രൂപാ 5000 വച്ച്‌ നല്‍കുവാന്‍ ബോര്‍ഡ് തയ്യാറാവണമെന്ന് കര്‍ഷക കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.

എന്‍ എം അരുണ്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റെ ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ആര്‍. രാജമാണിക്യം, ആര്‍. കണ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.