കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ ജീവനക്കാർ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തൽ

0 332

കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ ജീവനക്കാർ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തൽ

 

കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ ജീവനക്കാർ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തൽ. പൊലീസിന്റെയും വനിതാ ശിശുക്ഷേമ വകുപ്പിന്റെയും പരിശോധനയിലാണ് ഇക്കാര്യം പുറത്തുവന്നത്. റസിഡൻഷ്യൽ ജോലി ചെയ്യേണ്ടവർ മിക്ക ദിവസങ്ങളിലും വീട്ടിൽ പോയി വരികയായിരുന്നു. അന്തേവാസികളുടെ ക്ഷേമത്തിനായുള്ള പരിപാടികളും കുറവായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

100 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ളതാണ് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോം. കഴിഞ്ഞ ആഴ്ച ചാടിപ്പോയ കുട്ടികളടക്കം 35 കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. ഇത്ര കുറവ് കുട്ടികളായിരുന്നിട്ടും സുരക്ഷ ഉറപ്പാക്കാനാവാത്തത് വലിയ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.