സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് ഫയർഫോഴ്‌സ്

0 331

സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് ഫയർഫോഴ്‌സ്

 

സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് ഫയർഫോഴ്‌സ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഫയർഫോഴ്‌സ് വിഭാഗം ഇക്കാര്യം വിശദീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നൽകിയതും സമാന റിപ്പോർട്ടാണ്. ഇക്കാര്യത്തിൽ വ്യക്തത വരുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം.

പൊതുഭരണ വകുപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തെ ദൃശ്യങ്ങൾ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ കത്തിയ ഫയലിന്റെ കാര്യത്തിലും വ്യക്തത വരും.

അതേസമയം, കത്തിയ ഫയലുകളുടെ കാര്യത്തിൽ വ്യക്തത വരുന്നതിന് പൊതുഭരണ വകുപ്പിൽ പരിശോധന നടക്കും. ദുരന്തനിവാരണ കമ്മീഷണർ കെ കൗശികന്റെ നേതൃത്വത്തിൽ രാവിലെ പത്ത് മണിയോടെയാണ് പരിശോധന നടക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തും. അതിനിടെ പൊതുഭരണ വകുപ്പിന്റെ ഓഫീസിൽ പുതിയ രണ്ട് ക്യാമറകൾ സ്ഥാപിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി. ജിഎഡിയിലെ കതക് തുറക്കുന്നയിടത്താകും ഒരു ക്യാമറ. ഫയൽ പരിശോധിക്കുന്ന സ്ഥലത്താകും രണ്ടാമത്തെ ക്യാമറ ഘടിപ്പിക്കുക