ആദ്യം കൂട്ടിയിടി, പിന്നെ മതിലിനിടി; താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പ്പെട്ടു

0 344

കല്‍പറ്റ: വയനാട് താമരശ്ശേരി ചുരം എട്ടാം വളവില്‍ ബസുകള്‍ അപകടത്തില്‍പ്പെട്ടു. എട്ടാം വളവില്‍ മൂന്ന് മണിയോടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചായിരുന്നു ആദ്യം അപകടം. പിന്നീട് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ബസുകള്‍ റോഡിന് വശത്തേക്ക് മാറ്റിയിട്ടു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബസുകളിലൊന്ന് ഗാരേജിലേക്ക് മാറ്റുന്നതിനായി പുറപ്പെട്ടയുടന്‍ എയര്‍ പൈപ്പ് പൊട്ടി മതിലിനിടിക്കുകയായിരുന്നു.

ഇതോടെ ചുരത്തിലൂടെ ഭാഗികമായി മാത്രമേ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ സാധിക്കുന്നുണ്ടായിരുന്നുള്ളു. കുറച്ചു സമയം ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നെങ്കിലും പൊലീസും ചുരം എന്‍.ആര്‍.ഡി.എഫ് പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങള്‍ കുരുക്കിലാകാതെ നോക്കുകയായിരുന്നു. നിലവില്‍ ചുരത്തില്‍ വലിയ ഗതാഗത തടസ്സങ്ങളില്ല. അപകടത്തില്‍ പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്.