പേരാവൂർ താലൂക്ക് ആശുപത്രിയിൽ സിസേറിയനിലൂടെ ആദ്യ പ്രസവം

0 1,127

പേരാവൂർ താലൂക്ക് ആശുപത്രിയിൽ സിസേറിയനിലൂടെ ആദ്യ പ്രസവം

കോവിഡ് പശ്ചാത്തലത്തിൽ പ്രസവ സൗകര്യം ഏർപ്പെടുത്തിയ പേരാവൂർ താലൂക്കാശുപത്രി യിൽ  ആദ്യമായി ഇന്ന് സിസേറിയനിലൂടെ പ്രസവം.അമ്മയും 2.6kg ഉള്ള പെൺകുട്ടിയും സുഖമായിരിക്കുന്നു

ഡോക്ടർമാരായ എൽ.രേഷ്മ, രചന, ബിജുകുമാർ, കെ.ജി കിരൺ, നഴ്സിംങ്ങ് സൂപ്രണ്ട് സ്വർണ്ണകുമാരി എന്നിവരാണ് പ്രസവ ശുശ്രൂഷക്ക് നേതൃത്വം നല്കിയത് .45 കിലോമീറ്റർ യാത്ര ചെയ്ത് കണ്ണൂരും തലശ്ശേരിയും പോവേണ്ട ഗർഭിണികൾക്ക് പേരാവൂർ താലൂക്ക് ആസ്പത്രി ഇപ്പോൾ ഏറെ സഹായകരമാണ്.

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ജില്ലാ ആരോഗ്യ വകുപ്പധികൃതരുടെയും ആസ്പത്രി സൂപ്രണ്ടിൻ്റെയും നിരന്തര പ്രയത്നങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസമാണ് പേരാവൂരിൽ പ്രസവ ശുശ്രൂഷകൾ തുടങ്ങിയത്.ഇതിനകം 20- ഓളം പ്രസവങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.