ആദ്യ ചിത്രത്തിന്റെ റിലീസ് കാണാനാകാതെ ആരുണ്‍ പ്രശാന്ത് യാത്രയായി, യുവസംവിധായകന്റെ മരണം ബൈക്കപകടത്തില്‍

0 663

ആദ്യ ചിത്രത്തിന്റെ റിലീസ് കാണാനാകാതെ ആരുണ്‍ പ്രശാന്ത് യാത്രയായി, യുവസംവിധായകന്റെ മരണം ബൈക്കപകടത്തില്‍

കൊല്ലം: യുവസംവിധായകന്‍ എ.വി. അരുണ്‍ പ്രശാന്ത് ബൈക്കപകടത്തില്‍ മരിച്ചു. കോയമ്ബത്തൂര്‍ മേട്ടുപാളയത്ത് വെച്ച്‌ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിലാണ് സംവിധായകന്‍ മരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ്. അരുണ്‍ ആദ്യമായി സംവിധാനം ചെയ്ത 4ജി എന്ന സിനിമ തീയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു.അതിനിടെയാണ് സംവിധായകന്റെ അപ്രതീക്ഷിത വേര്‍പാട്.

നടന്‍ ജി.വി. പ്രകാശ് കുമാറാണ് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി അഭിനയിച്ചിരിക്കുന്നത്.

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ സംവിധാന സഹായി കൂടിയായിരുന്നു അരുണ്‍ പ്രശാന്ത്. അരുണിന്റെ അപ്രതീക്ഷിതമായ വേര്‍പാടില്‍ സംവിധായകന്‍ ശങ്കര്‍ അനുശോചനം അറിയിച്ച്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘എന്റെ മുന്‍ സഹസംവിധായകനും യുവ സിനിമാ പ്രവര്‍ത്തകനുമായ അരുണിന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു’ അദ്ദേഹം കുറിച്ചു.

അരുണ്‍ സംവിധാനം ചെയ്ത 4ജി 2016ല്‍ ചിത്രീകരണം തുടങ്ങിയ സിനിമയായിരുന്നു. വിവിധ സാങ്കേതിക കാരണങ്ങളാലാണ് ചിത്രത്തിന്റെ റിലീസ് നീണ്ടത്. സിനിമയില്‍ ഗായത്രി സുരേഷും സതീഷുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വേല്‍രാജാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.