അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു

0 1,989

അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു

തെലുങ്കാനയില്‍ നിന്നും തൊഴിലാളികളെയും വഹിച്ചുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു.തെലുങ്കാനയില്‍ നിന്ന് ഝാര്‍ഖണ്ഡിലേക്കാണ് ആദ്യ ട്രെയില്‍ സര്‍വീസ് നടത്തിയത്. 24 കോച്ചുകളുള്ള ട്രെയില്‍ സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികളെ കൊണ്ടു പോയത്. 1200 തൊഴിലാളികളുമായി പോയ ട്രെയിന്‍ ഇന്ന് രാത്രി ഝാര്‍ഖണ്ഡിലെത്തും. തെലുങ്കാന-ഝാര്‍ഖണ്ഡ് ട്രെയിന്‍ അനുവദിച്ച സാഹചര്യത്തില്‍ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആദ്യമായാണ് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിന്‍ എന്ന ആവശ്യം ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്നത്. അതേസമയം തെലുങ്കാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച്‌ ഒരു ട്രെയിനിന് മാത്രമാണ് അനുമതി നല്‍കിയതെന്നാണ് റെയില്‍വേയുടെ വിശദീകരണം.
നേരത്തെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളെ കൊണ്ടു പോകുന്നതിന് പ്രത്യേക ട്രെയിന്‍ എന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതിഥി തൊഴിലാളികളെ ബസില്‍ സാമൂഹിക അകലം പാലിച്ചും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ പുറപ്പെടുവിച്ച ഈ മാര്‍ഗ നിര്‍ദ്ദേശം ഇതുവരെയും പുതുക്കിയിട്ടില്ല.