സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ

0 477

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ

 

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണങ്ങൾ. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തൻ (64) ആണ് ഒടുവിലായി കൊവിഡ് ബാധിച്ച് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന അനന്തന് ആന്റിജൻ ടെസ്റ്റിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാനുണ്ടന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്ത് ഒന്ന്, മലപ്പുറത്ത് രണ്ട്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ കണക്ക്. മലപ്പുറത്ത് കോട്ടക്കൽ സ്വദേശിനി ഇയ്യാത്തുട്ടിയും (65), തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജിയുമാണ് (80) മരിച്ചത്. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് തിരുവനന്തപുരത്ത് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു. കാഞ്ഞങ്ങാട് മാട്ടുമ്മൽ സ്വദേശി അബ്ദുല്ലയാണ് കാസർഗോഡ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം.