കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് 5 പേർ കൂടി മരണമടഞ്ഞു

0 1,006

കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് 5 പേർ കൂടി മരണമടഞ്ഞു

കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 129 ആയി. 325 ഇന്ത്യക്കാർ ഉൾപ്പെടെ 1041 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 18609 ആയി. ഇവരിൽ 5992 പേർ ഇന്ത്യാക്കാരാണു..ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തിൽ പെട്ടവരാണു.ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖ തിരിച്ചുള്ള കണക്കുകൾ ഫർവ്വാനിയ 383 അഹമദി 275, ഹവല്ലി 173,കേപിറ്റൽ 107,ജഹറ 103 രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക്‌ പ്രകാരം ഫർവ്വാനിയയിൽ നിന്നും 116 പേരും ജിലീബിൽ നിന്ന് 91പേർക്കും ഖൈത്താനിൽ നിന്ന് 91 പേർക്കും മഹബൂലയിൽ നിന്ന് 79 പേർക്കുമാണു രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇന്ന് 320 പേരാണു രോഗ മുക്തി നേടിയത്‌.ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 5205 കടന്നു ആയി. ആകെ പേരാണു 13275 ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 181 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.