കാൺപൂരിൽ കുടിലിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം അഞ്ചുപേർ വെന്തുമരിച്ചു

0 463

കാൺപൂർ: കാൺപൂരിലെ ദേഹാതിൽ കുടിലിന് തീപിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചുപേർ വെന്തുമരിച്ചു. റൂറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർമൗ ബഞ്ജരദേര ഗ്രാമത്തിലാണ് സംഭവം. സതീഷ് കുമാറും ഭാര്യ കാജലും മൂന്ന് കുട്ടികളും ഉറങ്ങുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാരും അഗ്നിരക്ഷാ സേനയും തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കുടുംബത്തെ രക്ഷിക്കാനായില്ല. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ സതീഷിന്റെ മാതാവിനും പൊള്ളലേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഫൊറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കാൺപൂർ എസ്.പി പറഞ്ഞു.