കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനത്തോടാനുബന്ധിച്ച് മഞ്ഞളാംപുറം യു പി സ്കൂളിൽ പതാക ഉയർത്തി

0 486

ഫെബ്രുവരി 24, 25, 26 തീയതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മഞ്ഞളാംപുറം യുപി സ്കൂളിൽ പതാക ദിനാചരണം നടത്തി.
ചടങ്ങിൽ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം പതാക ഉയർത്തി.

ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ട്രഷററും മഞ്ഞളാംപുറം യുപി സ്കൂൾ ഹെഡ്മാസ്റ്ററുമായ മാത്യു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ അധ്യാപകർ പങ്കെടുത്തു. ബിനോയ് ടി ജെ സ്വാഗതവും ലിസി കെ എം നന്ദിയും അറിയിച്ചു.