ശാന്തിഗിരി സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് കൊടിയേറി

0 681

കേളകം: ശാന്തിഗിരി സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും പരിശുദ്ധ ദൈവമാതാവിൻ്റെയും തിരുന്നാൾ ആഘോഷത്തിന് കൊടിയേറി. നവീകരിച്ച മദ്ബഹയുടെ കൂദാശ മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. റവ.ഫാ. ജോർജ് പടിഞ്ഞാറയിൽ, റവ. ഫാ.കിരൺ തൊണ്ടിപ്പറമ്പിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. വെള്ളിയാഴ്ച നടന്ന ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയ്ക്കും വചന സന്ദേശത്തിനും മാനന്തവാടി രൂപത ഡയറക്ടർ റവ. ഫാദർ തോമസ് കച്ചറയിൽ കാർമികത്വം വഹിച്ചു. തുടർന്ന് സൺഡേസ്കൂൾ ഭക്തസംഘടന വാർഷികം കലാസന്ധ്യ അരങ്ങേറി. തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാന ലെദീഞ്ഞ് വചന സന്ദേശം തുടങ്ങിയവയ്ക്ക് റവ ഫാ. ജോജോ കുടക്കച്ചിറ , റവ ഫാ. സെബാസ്റ്റ്യൻ പൂത്തേൽ, റവ. ഫാ.അബിൻ കെട്ടുപുരയ്ക്കൽ തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം പ്രദക്ഷിണവും വാദ്യം മേളങ്ങളും ഉണ്ടായിരിക്കും. തിരുനാൾ പ്രധാന ദിവസമായ ഞായറാഴ്ച ആഘോഷപൂർവ്വമായ തിരുനാൾ കുർബാനയ്ക്കും വചന സന്ദേശത്തിനും ശേഷം നേർച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്