പ്രളയഫണ്ട് വെട്ടിപ്പില്‍ വിവാദത്തിലായ സിപിഎം നേതാവ് തൂങ്ങിമരിച്ച നിലയില്‍

പ്രളയഫണ്ട് വെട്ടിപ്പില്‍ വിവാദത്തിലായ സിപിഎം നേതാവ് തൂങ്ങിമരിച്ച

0 539

പ്രളയഫണ്ട് വെട്ടിപ്പില്‍ വിവാദത്തിലായ സിപിഎം നേതാവ് തൂങ്ങിമരിച്ച

 

 

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടറും സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ വിഎ സിയാദിനെ (46) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വാഴക്കാല ദേശീയമുക്ക് റോഡിലെ വീട്ടിലെ മുറിയിലാണ് സിയാദിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മരിച്ചിട്ടില്ലെന്ന നിഗമനത്തില്‍ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെടുത്തി സിയാദിനെതിരെ ആരോപണമോ കേസോ നിലവിലില്ലായിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാകാം ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പൊലീസ്.
മുന്‍ തൃക്കാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.അബ്ദുല്‍ ഖാദറിന്റെ മകനാണ് സിയാദ്. ഭാര്യ: സുഹറ. മക്കള്‍: ഫസലു റഹ്മാന്‍, ഫയാസ്. മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍. കബറടക്കം ചൊവ്വാഴ്ച 12ന് പടമുകള്‍ ജുമാ മസ്ജിദില്‍