പ്രളയം;ദുരിതാശ്വാസ ക്യാമ്പുകൾ നാല് തരത്തിൽ

0 357

പ്രളയം;ദുരിതാശ്വാസ ക്യാമ്പുകൾ നാല് തരത്തിൽ

ക്യാമ്പുകൾ നാല് തരത്തിൽ ക്രമീകരിക്കാൻ തീരുമാനം. കോവിഡ് രോഗ ലക്ഷണമുള്ളവർക്കും മറ്റു രോഗങ്ങളുള്ളവർക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക സൗകര്യം ഒരുക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. ഓരോ തദ്ദേശ സ്ഥാപനത്തിലും 4 തരം കെട്ടിടങ്ങൾ ഇതിനായി കണ്ടെത്തണം.

ക്യാമ്പുകളിലൂടെ രോഗം വ്യാപിക്കാനും അധികമാവാനുമുള്ള സാധ്യത കണക്കിലെടുത്താണ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വില്ലേജ് ഓഫിസർമാരെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗികൾ എന്നിവരെ സുരക്ഷിതമായ സ്ഥലങ്ങളിലെ ബന്ധുവീടുകളിലേക്കു മാറ്റുന്നതിനാണ് പ്രഥമ പരിഗണന. ഇതു സാധ്യമല്ലാതാവുന്ന സാഹചര്യത്തിലാണ് ആളുകളെ ക്യാമ്പുകളിൽ താമസിപ്പിക്കുക. ഇതിനായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടിക മുൻകൂട്ടി തയാറാക്കി വയ്ക്കണം.
ഇക്കൂട്ടരെ ക്യാംമ്പുകളിൽ എത്തിക്കാൻ ആരോഗ്യ പ്രവർത്തകർ ഉൾപ്പെട്ട സംഘത്തെ മാത്രമേ നിയോഗിക്കാവൂ. രക്ഷാപ്രവർത്തകർ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. കുടുംബവുമായി പൊതുക്യാമ്പു കളിലെത്തുന്ന രോഗികളല്ലാത്തവർക്ക് ഒന്നിച്ചു താമസിക്കാം.
ക്യാമ്പ് കെട്ടിടം ഇങ്ങനെ
1. പൊതുവായ ക്യാമ്പി നായി സ്കൂൾ കെട്ടിടങ്ങളും മറ്റും ഉപയോഗിക്കാം.
2. 60 വയസ്സിനു മുകളിലുള്ളവർ, കോവിഡ് ഇതര രോഗങ്ങളുള്ളവർ എന്നിവരെ താമസിപ്പിക്കുന്നതിനായി കെട്ടിടം തിരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ കെട്ടിടത്തോട് അനുബന്ധിച്ചായാലും മതി.

3. കോവിഡ് ലക്ഷണങ്ങളുള്ളവരെ താമസിപ്പിക്കാനുള്ള കെട്ടിടം, മുറിയോടു ചേർന്നു ശുചിമുറിയുള്ളത് വേണം. പൊതു ക്യാംപിൽ നിന്നു മാറിയിട്ടാവണം കെട്ടിടത്തിന്റെ സ്ഥാനം.

4. നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള കെട്ടിടവും മുറിയോടു ചേർന്നു ശുചിമുറിയുള്ളത് ആവണം. എന്നാൽ ഇത്‌ പൊതു ക്യാമ്പിനു സമീപം വേണ്ട.