മടക്കി പോക്കെറ്റിൽ വയ്ക്കാം : ഡിസ്പ്ലേ മടക്കാവുന്ന ഫോണുകളുമായി സാംസങും മോട്ടോറോളയും | SAMSUNG FLIP Z AND MOTORAZER

AMSUNG FLIP Z AND MOTORAZER

0 131

ഡിസ്പ്ലേ മടക്കാവുന്ന ഫോണുകളുമായി സാംസങും മോട്ടോറോളയും | SAMSUNG FLIP Z AND MOTORAZER
മടക്കാനും നിവർത്താനും കഴിയുന്ന സാംസങിന്റെ പുതിയ ഫോൺ ഇനി ഇന്ത്യയിലും. കഴിഞ്ഞ ആഴ്ച യുഎസിൽ അവതരിപ്പിച്ച സാംസങിന്റെ ഗാലക്‌സി z ഫ്ലിപ് (Samsung Galaxy Z Flip) ഫോൾഡബിൾ ഫോൺ ആണ് ഇന്ത്യയിലെത്തിയത്


സാംസങ് ഫ്ളിപ്  ചിത്രങ്ങളും വിഡിയോയും കാണാം

 

മടക്കാനും നിവർത്താനും കഴിയുന്ന സാംസങിന്റെ പുതിയ ഫോൺ ഇനി ഇന്ത്യയിലും. കഴിഞ്ഞ ആഴ്ച യുഎസിൽ അവതരിപ്പിച്ച സാംസങിന്റെ ഗാലക്‌സി z ഫ്ലിപ് (Samsung Galaxy Z Flip) ഫോൾഡബിൾ ഫോൺ ആണ് ഇന്ത്യയിലെത്തിയത്. സാംസങിന്റെ രണ്ടാമത്തെ ഫോൾഡബിൾ ഫോണാണ് ഗാലക്‌സി Z ഫ്ലിപ്. ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേ എന്ന് പേരുള്ള ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന ഹൈലൈറ്റ്. ക്ലാംഷെൽ രൂപകല്പനയിൽ മുകളിൽ നിന്നും താഴേക്ക് മടക്കാൻ കഴിയുന്ന ഹാൻഡ്‌സെറ്റിൽ ഗൂഗിളിന്റെ സഹായത്തോടെ സാംസങ് ഫ്ളക്സ് മോഡ് നൽകിയിട്ടുണ്ട്. ഡിസ്‌പ്ലേ പകുതി മടക്കി വെച്ചിരിക്കുമ്പോൾ ചില ആപ്ലിക്കേഷനുകൾക്ക് മാത്രം പ്രത്യേകം ഭാഗിച്ച സ്ക്രീൻ മോഡ് നൽകുന്ന ഫീച്ചറാണിത്. നോട്ടിഫിക്കേഷനുകൾക്ക് വേണ്ടി ചെറിയ സെക്കണ്ടറി കവർ സ്ക്രീനും ഡ്യൂവൽ റിയർ ക്യാമറ സംവിധാനവും 3,300mAh ബാറ്ററിയും പുതിയ സാംസങ് ഫോൾഡബിൾ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. ഫെബ്രുവരി 21 മുതലാണ് ഇന്ത്യയിൽ ഫോൺ പ്രീ-ഓർഡർ ചെയ്യാൻ കഴിയുക വിഡിയോയും ചിത്രങ്ങളും കാണാം

മൂന്നു ഇഞ്ചാക്കി പോക്കെറ്റിൽ വയ്ക്കാം ..മോട്ടോ റേസർ 2019

ഒരു കാലത്ത് ഫ്ലിപ് ഫോണുകളിലൂടെ തരംഗം സൃഷ്‌ടിച്ച മോട്ടറോള ഇപ്പോൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഫോണായ മോട്ടറോള റേസർ 2019 പുറത്തിറക്കിയിരിക്കുകയാണ്.
മോട്ടോറോള ആദ്യത്തെ ഫോൾഡബിൾ ഫോണായ മോട്ടറോള റേസർ 2019 പുറത്തിറക്കി. കമ്പനിയുടെ മാസ്റ്റർപീസ് ഫ്ലിപ് ഫോണിനെയാണ് ഫോൾഡബിൾ സ്മാർട്ഫോണാക്കി അവതരിപ്പിച്ചിരിക്കുന്നത്.

രണ്ട് ഡിസ്‌പ്ലേയാണ് റേസറിനുള്ളത്. പ്രധാന ഡിസ്‌പ്ലേയ്ക്ക് 6.2 ഇഞ്ചാണ് വലിപ്പം. ആസ്പെക്ട് അനുപാതം 21:9 ആണ്. ഈ ഡിസ്പ്ലേയെ ഫ്ലക്സ് വ്യൂ ഡിസ്‌പ്ലേ എന്നാണ് മോട്ടറോള വിളിക്കുന്നത്.

ഫോൺ മടക്കി വെച്ചിരിക്കുന്ന സമയത്ത് ഉപയോക്താവിന് 2.7 ഇഞ്ചുള്ള സെക്കണ്ടറി ഡിസ്‌പ്ലേയാണ് ഉപയോഗിക്കാൻ കഴിയുക. ക്വിക്ക് വ്യൂ എന്നറിയപ്പെടുന്ന ഈ ഡിസ്പ്ലേ ഉപയോഗിച്ച് സെൽഫികളെടുക്കാനും നോട്ടിഫിക്കേഷനുകൾ കാണാനും മ്യൂസിക് പ്ലേബാക്കുകൾ നിയന്ത്രിക്കാനും കഴിയും.

സ്നാപ്ഡ്രാഗണ് 710 ചിപ്‌സെറ്റാണ് മോട്ടോറോളയുടെ ഫോൾഡബിൾ ഫോണിന് ശക്തി പകരുന്നത്. ഇപ്പോൾ വിപണിയിലുള്ളതിൽ വെച്ചു ഏറ്റവും മികച്ചതും വേഗത കൂടിയതുമായ ചിപ്‌സെറ്റാണിത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം റേസർ ഇ-സിം കാർഡ് മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളൂ. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് റേസർ എത്തുന്നത്. ഈ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയും