ചെറുതാഴം ഇനി വിശപ്പുരഹിത പഞ്ചായത്ത്; 25 രൂപയ്ക്ക്‌ ഊണ് പദ്ധതി തുടങ്ങി

0 101

ചെറുതാഴം ഇനി വിശപ്പുരഹിത പഞ്ചായത്ത്; 25 രൂപയ്ക്ക്‌ ഊണ് പദ്ധതി തുടങ്ങി

പിലാത്തറ : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 രൂപയ്ക്ക്‌ ഊണ്‍ പദ്ധതി പിലാത്തറയില്‍ തുടങ്ങി. ഇതോടെ വിശപ്പുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം ആദ്യം നടപ്പാക്കിയ പഞ്ചായത്തായി ചെറുതാഴം. ദേശീയപാതയോരത്ത് ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തായാണ് കുടുംബശ്രീ ഹോട്ടല്‍ തുടങ്ങിയത്. പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ വിഭാവനംചെയ്ത ജില്ലയിലെ ആദ്യത്തെ സംരംഭമാണിത്. ഇവിടെ 25 രൂപക്ക് ഊണ്‍ കിട്ടും. ചോറ്, സാമ്ബാര്‍, മത്സ്യക്കറി, ഉപ്പേരി, അച്ചാര്‍, തുടങ്ങിയവയാണ് വിഭവങ്ങള്‍.

ഉച്ചക്ക് 12 മണി മുതല്‍ മൂന്നുമണി വരെയാണ് പ്രവര്‍ത്തന സമയം. ഊണുകഴിക്കാന്‍ വരുന്നവര്‍ക്ക് പാവങ്ങള്‍ക്ക് കൊടുക്കാനുള്ള ഭക്ഷണത്തിന്റെ തുക കൂടി നല്‍കാം. അതിനായി ടോക്കണ്‍ വെച്ചിട്ടുണ്ട്. ഉച്ചനേരത്ത് വിശന്നുവരുന്ന ആര്‍ക്കും ഇവിടെനിന്ന് ഭക്ഷണം ലഭിക്കും. കഴിഞ്ഞദിവസം പി. പ്രഭാവതി, വൈസ് പ്രസിഡന്‍റ് പി.കുഞ്ഞികണ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി ഭക്ഷണം കഴിച്ചു. പാവങ്ങള്‍ക്ക് ഭക്ഷണംകൊടുക്കാനുള്ള സംഭാവനയായി അയ്യായിരത്തോളം രൂപയും ലഭിച്ചു.