ഭക്ഷ്യ കിറ്റുകൾ നൽകി
കേളകം: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകത്ത് ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി. 105 ഭക്ഷ്യ കിറ്റുകൾ കെ.എസ്.എസ്.പി.യു യൂനിറ്റ് പ്രസിഡണ്ട് ബാബുക്കുട്ടി ജോസഫ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണന് കൈമാറി. ഭാരവാഹികളായ ജോസ് അലക്സാണ്ടർ, പി.എം.രമണൻ, പഞ്ചായത്ത് മെമ്പർമാരായ തങ്കമ്മ സ്കറിയ, ജാൻസി നെടും കല്ലേൽ എന്നിവർ പങ്കെടുത്തു