കൊട്ടിയൂർ പഞ്ചായത്തിലെ വ്യാപാരികൾക്ക് ഭക്ഷ്യസുരക്ഷ പരിശീലനവും ലഖുലേഖ പ്രകാശനവും

0 410

കൊട്ടിയൂർ കുടുംബരോഗ്യകേന്ദ്രത്തിന്റയും കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വ്യാപാരികൾക്ക് ഭക്ഷ്യസുരക്ഷയെക്കുറിച്ച് പരിശീലനവും ലഖുലേഖ പ്രകാശനവും നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. സരുൺ ഘോഷ് പ്രസിഡന്റ്‌ റോയ് നമ്പുടകത്തിനു നൽകികൊണ്ട് ലഖുലേഖ പ്രകാശനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. സരുൺഘോഷ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. എ ജെയ്സൺ എന്നിവർ വിഷയവതരണം നടത്തി. പഞ്ചായത്ത്‌ ഭരണാസമിതി അംഗങ്ങൾ വ്യാപാരം സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.