എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ​ഓൺലൈൻ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ക്കും;​​ മൂ​ന്നു​ ദി​വ​സ​ത്തി​ന​കം ബ​ന്ധ​പ്പെ​ട്ട സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്

0 421

എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ​ഓൺലൈൻ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ക്കും;​​ മൂ​ന്നു​ ദി​വ​സ​ത്തി​ന​കം ബ​ന്ധ​പ്പെ​ട്ട സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓൺലൈൻ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​കു​ന്നെ​ന്ന്​​ അ​ടു​ത്ത മൂ​ന്നു​ ദി​വ​സ​ത്തി​ന​കം ബ​ന്ധ​പ്പെ​ട്ട സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​നു ശേ​ഷം യ​ഥാ​ർ​ഥ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ആ​ദ്യ ആ​ഴ്​​ച​യി​ലെ ക്ലാ​സു​ക​ൾ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ പു​നഃ​സംപ്രേഷണം ചെ​യ്യു​മ്പോൾ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നു​റ​പ്പാ​ക്ക​ണം.

ഏ​തെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക്ലാ​സ്​ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന വി​വ​രം അ​ധ്യാ​പ​ക​ർ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്ക​ണം. പ്ര​ധാ​ന അ​ധ്യാ​പ​ക​ർ ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​ക​ണം. ഒാ​രോ സ്​​കൂ​ളി​ലെ​യും അ​ധ്യാ​പ​ക​ർ സാ​ധ്യ​മെ​ങ്കി​ൽ നേ​രിട്ടോ ഒാ​ൺ​ലൈ​നി​ലോ ഒ​ത്തു​ചേ​ര​ണം. ക്ലാ​സു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ​ര​സ്​​പ​രം പ​ങ്കു​വെ​ച്ച്​ അ​ത്​ പ​രി​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്ക​ണം. ഇ​ത്​ സ്​​കൂ​ളി​ന്റെ ചു​മ​ത​ല​യാ​യി ക​ണ​ക്കാ​ക്ക​ണം.

ക്ലാ​സു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ത​ദ്ദേ​ശ​സ്​​ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും മ​റ്റ്​ വ​കു​പ്പു​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും മു​ന്നി​ൽ പ​ങ്കു​വെ​ക്ക​ണം. സ​ഹ​ക​ര​ണ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച്​ വ​കു​പ്പ്​ മ​ന്ത്രി ഉ​ത്ത​ര​വ്​ ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ശ്​​നം എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന്​ ച​ർ​ച്ച​യി​ലൂ​ടെ ക​ണ്ടെ​ത്ത​ണം. ഒ​റ്റ​ക്കോ പൊ​തു​കേ​ന്ദ്ര​ങ്ങ​ളി​ലോ ക്ലാ​സ്​ കാ​ണാ​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്താം.

ഈ ​സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​ൻ ബു​ധ​നാ​ഴ്​​ച വ​രെ സ​മ​യ​മു​ണ്ട്. അ​തി​നു​​ശേ​ഷം മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ക​ണം. ഇ​തി​നു​ ശേ​ഷ​മാ​യി​രി​ക്കും യ​ഥാ​ർ​ഥ പ​ഠ​നം ആ​രം​ഭി​ക്കു​ക​യെ​ന്നും ആ​ർ​ക്കും ക്ലാ​സു​ക​ൾ ന​ഷ്​​ട​മാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.