ഒമാനില്‍ വിദേശികള്‍ക്ക്​ പ്രവേശന വിലക്ക്

ഒമാനില്‍ വിദേശികള്‍ക്ക്​ പ്രവേശന വിലക്ക്

0 240

ഒമാനില്‍ വിദേശികള്‍ക്ക്​ പ്രവേശന വിലക്ക്

 

 


മസ്​കത്ത്​: ഒമാനിലേക്ക്​ വിദേശികള്‍ക്ക്​ പ്രവേശന വിലക്ക്​ ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായാണ്​ നടപടി.

സുപ്രീം കമ്മിറ്റിയുടെ ഞായറാഴ്​ച രാത്രി നടന്ന യോഗമാണ്​ ഈ തീരുമാനമെടുത്തത്​. ചൊവ്വാഴ്​ച മുതല്‍ വിലക്ക്​ പ്രാബല്യത്തില്‍ വരും. ജി.സി.സി പൗരന്മാരെ വിലക്കില്‍നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. അടുത്ത വെള്ളിയാഴ്​ച മുതല്‍ ജുമുഅ നമസ്​കാരം ഉണ്ടാകില്ല.

വിവാഹ പരിപാടികള്‍, മറ്റ്​ വിനോദ ഒത്ത​ുചേരലുകള്‍ എന്നിവക്കും വിലക്ക്​ ഏര്‍പ്പെടുത്തി​. ഖബറടക്കത്തിന്​ ആളുകള്‍ ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്​. പാര്‍ക്കുകളടക്കം അടച്ചിടും. ഒമാനികളടക്കം രാജ്യത്ത്​ പ്രവേശിക്കുന്ന എല്ലാവരും ക്വാറ​ൈന്‍റന്‍ നടപടികള്‍ക്ക്​ വിധേയരാകേണ്ടിവരും.