ജില്ലയിൽ അകപ്പെട്ടു കിടക്കുന്ന അന്യസംസ്ഥാനക്കാർ വിവരമറിയിക്കണം: കലക്ടർ

0 436

ജില്ലയിൽ അകപ്പെട്ടു കിടക്കുന്ന അന്യസംസ്ഥാനക്കാർ വിവരമറിയിക്കണം: കലക്ടർ

കണ്ണൂർ ജില്ലയിലെ നാനാഭാഗങ്ങളിലായി പല ആവശ്യങ്ങൾക്കായി എത്തി തിരികെ പോകാൻ സാധിക്കാത്ത അന്യസംസ്ഥാനക്കാർ 24 മണിക്കൂറിനകം വിവരം അറിയിക്കണം എന്ന് ജില്ലാ കലക്ടർ.

തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ പേര്, വിലാസം, ജില്ല, സംസ്ഥാനം, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ 9400066062 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം. ഈ നമ്പറിൽ വാട്സ്ആപ്പ് സൗകര്യവും ലഭ്യമാണ്. അല്ലെങ്കിൽ controlroomkannur@gmail.com എന്ന മെയിലിലേക്കോ വിവരങ്ങൾ കൈമാറാം.

ജില്ലയിൽ അകപ്പെട്ട്  കിടക്കുന്നവരെ കുറിച്ച് നേരിട്ട് അറിയാവുന്നവർ ഈ വിവരം എത്രയും പെട്ടെന്ന് ഇവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.