കാട്ടാന ആക്രമണം: നാരായണൻ്റെ കുടുംബത്തിന് പത്ത് ലക്ഷം: ആദ്യഘട്ട ധനസഹായം നാളെ (ഏപ്രിൽ 28 ) നൽകും – വനം മന്ത്രി
കാട്ടാന ആക്രമണം:നാരായണൻ്റെ കുടുംബത്തിന് പത്ത് ലക്ഷം:ആദ്യഘട്ടധനസഹായം നാളെ (ഏപ്രിൽ 28 ) നൽകും -വനം മന്ത്രി
കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ കണ്ണൂർ ആറളം ഫാം ജീവനക്കാരനായ നാരായണൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കുമെന്ന് വനം വകുപ്പ് മന്ത്രിഅഡ്വ.കെ.രാജു അറിയിച്ചു.ആദ്യഘട്ട ധനസഹായം നാളെ (ഏപ്രിൽ 28 ) നൽകുമെന്നും അദ്ദേഹം പറഞ്ഞു.കുടുംബത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളുംഎത്രയും വേഗം നൽകുന്നതിനാവശ്യമായ നടപടികൾ വകുപ്പ് കൈക്കൊള്ളുമെന്നും വനം മന്ത്രി അറിയിച്ചു.
ഞായറാഴ്ച രാവിലെ ആറളം ഫാമിലെ നാലാം ബ്ലോക്കിൽജോലിക്കായി എത്തിയപ്പോഴാണ് നാരായണൻകാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.സംഭവത്തെതുടർന്ന് വനപാലക സംഘം സ്ഥലത്തെത്തുകയും കൂട്ടമായി ഇറങ്ങിയ മറ്റ് ആനകളെ കൂടി കണ്ടെത്തി വനത്തിനുള്ളിലേയ്ക്ക് തുരത്തി ഓടിക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകുകയും ചെയ്തു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യ ജീവികളെ തുരത്തിയോടിക്കുന്നതിനായി വനംവകുപ്പ് വാങ്ങിയ 12 ബോർപമ്പ് ആക്ഷൻ ഗണ്ണുകളാണ് ഇവിടെ ഉപയോഗിച്ചത്.
വൈൽഡ് ലൈഫ് വാർഡൻ ഷജ്ന, അസി.വൈൽഡ് ലൈഫ് വാർഡൻ സോളമൻ ജോർജ്, കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ വിനു,ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജയേഷ് ജോസഫ്
ഉൾപ്പടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും വകുപ്പിൻ്റെ ദ്രുതകർമ്മസേനയും
സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.