ഈനാംപേച്ചിയുടെ തൊലി വിൽപ്പനക്കിടെ രണ്ടുപേർ വനം വകുപ്പിന്റെ പിടിയിൽ

0 434

ഈനാംപേച്ചിയുടെ തൊലി വിൽപ്പനക്കിടെ രണ്ടുപേർ വനം വകുപ്പിന്റെ പിടിയിൽ

ഇരിട്ടി : വംശ നാശ ഭീഷണി നേരിടുന്ന വന്യജീവി ഈനാംപേച്ചിയുടെ തൊലി (ശൽക്കങ്ങൾ ) വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേരെ വനം വകുപ്പിന്റെ കണ്ണൂർ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടി .
കാസർഗോഡ് പാലാവയൽ സ്വദേശി അടിച്ചിലമാക്കൽ ജോസ്, വയനാട് തവിഞ്ഞാൽ സ്വദേശി സി.കെ. തോമസ് എന്നിവരാണ് പിടിയിലായത്. ഇവർ വന്യജീവിയുടെ തൊലി കടത്താൻ ഉപയോഗിച്ച കെ എ 51 എം എഫ് 8814 മാരുതി ബൊലേറോ കാറും , കെ എൽ 72 എ 9010 മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം വിജിലൻസ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഫോറസ്റ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെ തലശ്ശേരി – കണ്ണൂർ ദേശീയപാതയിലെ ചാല മിംസ് ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ഈനാംപേച്ചിയുടെ തൊലി സഹിതം പിടിയിലാകുന്നത്. ഇന്ത്യൻ വന്യജീവി നിയമം ഷെഡ്യൂൾ ഒന്നിൽ പെട്ട ഈനാംപേച്ചിയെ കൊല്ലുന്നത്‌ ഏഴ് വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
കണ്ണൂർ ഫ്ളയിങ് സ്‌ക്വാഡ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പി.പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം. ഉണ്ണികൃഷ്ണൻ, പി. പ്രസന്ന, കെ. മധു, സി. പ്രദീപൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.വി. ഫിജിൻ , സീനിയർ ഡ്രൈവർ ടി. പ്രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.