മലമ്പുഴയിൽ വീണ്ടും പുലി, പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ്

0 242

പാലക്കാട്: മലമ്പുഴ ധോണിയിൽ വീണ്ടും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ഇന്നലെ രാത്രി 10.40നാണ് പുലിയെത്തിയത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇവിടെ കഴിഞ്ഞ ദിവസം ഒരു പശുവിനെ പുലി കൊന്നിരുന്നു.