ഉളിക്കൽ പഞ്ചായത്തിൽ കാട്ടുപന്നി ശല്യമില്ലെന്ന് വനം വകുപ്പ്

0 709

ഇരിട്ടി: ഉളിക്കൽ വില്ലേജ് പരുതിയിൽ കാട്ടുപന്നി ശല്യമില്ലെന്ന് വനം വകുപ്പ്. കാട്ടുപന്നി ഹോട്ട്സ്പോർട്ട് ലിസ്റ്റ് കേന്ദ്രത്തിന് നല്കിയതിലാണ് ഉളിക്കൽ വില്ലേജ് പെടാത്തത്. പേരട്ട മുതൽ പയ്യാവൂർ പഞ്ചായത്തിൻ്റെ അതിർത്തി ശാന്തിഗിരി വരെയുള്ള ഭാഗത്തെ വനാതിർത്തി പ്രദേശങ്ങൾ മുതൽ ഉളിക്കൽ വില്ലേജിൻ്റെ എല്ലാ ഭാഗങ്ങളിലും രൂക്ഷമായ കാട്ടുപന്നി ശല്യമുണ്ട്.

തളിപറമ്പ് റെയിഞ്ച് സെക്ഷൻ്റെ കീഴിൽ വരുന്ന ഈ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കണ്ണൂർ ഡി എഫ് ഒ പറയുന്നത്. അതിനാലാണ് കേന്ദ്രത്തിനയച്ച ലിസ്റ്റിൽ ഈ വില്ലേജ് പെടാത്തത്. ലിസ്റ്റ് കേന്ദ്രം അംഗികരിച്ചാൽ മറ്റ് വില്ലേജുകളിലെ പോലെ കാട്ടുപന്നിയെ ഉളിക്കൽ വില്ലേജ് പരുതിയിൽ നിയമ വിധേയമായി കെല്ലാനാവില്ല.