അഴിമതി കേസിൽ പിരിച്ചുവിട്ട ഫോറസ്റ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

0 493

കൊല്ലം:  ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ കൂട്ട നടപടി പിൻവലിച്ച് വനംവകുപ്പ്. സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത 18ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ദിവസ വേതനക്കാരുടെ ലിസ്റ്റിൽ വ്യാജ പേരുൾപ്പെടുത്തി തട്ടിപ്പ് നടത്തിയവരെ മാർച്ച് 9നാണ് വനംവകുപ്പ് സസ്പെൻഡ് ചെയ്തത്.
ഫോറസ്റ്റ് റെയിഞ്ച് ഓഫീസേഴ്സ് സംഘടനയുടെ കടുത്ത സമ്മർദത്തെ തുർന്നാണ് ഇപ്പോൾ പിന്മാറ്റം.

സസ്പെൻഷനെതിരെ സംസ്ഥാനത്തെ റെയ്ഞ്ച് ഓഫീസർമാരുടെ സംഘടന പ്രതിഷേധിച്ചിരുന്നു. നടപടി നേരിട്ടവർ നിരപരാധികളാണെന്നായിരുന്നു സംഘടനയുടെ വാദം. കുറ്റാരോപിതർക്ക് തുടരന്വേഷണത്തെ സ്വാധീനിക്കാനുള്ള സാഹചര്യമില്ലാത്തതാണ് നടപടി പിൻവലിക്കാൻ കാരണമെന്ന് വനംവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.