കെണിയിൽ കുടുങ്ങിയ കാട്ടുപന്നിയെ രക്ഷിച്ച് വനപാലകർ. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ഫയൽ ഇപ്പോഴും ചുവപ്പ് നടയിൽ

0 590

കെണിയിൽ കുടുങ്ങിയ കാട്ടുപന്നിയെ രക്ഷിച്ച് വനപാലകർ. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ഫയൽ ഇപ്പോഴും ചുവപ്പ് നടയിൽ

ഇരിട്ടി : കെണിയിൽ കുടുങ്ങിയ കാട്ടുപന്നിക്ക് വനപാലകർ രക്ഷകരായി. വള്ളിത്തോട് മുപ്പത്തിയതി രണ്ടാം മൈൽ കെ എസ് ടി പി റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പന്നിയെ കെണിയിൽ കുടുങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ രണ്ട് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് പന്നിയെ രക്ഷപ്പെട്ടുത്തിയത്. ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ മുക്താർ അബ്ദുൾ ഹക്ക്, പി.ബിജു, പി. ബിജേഷ്, പായം പഞ്ചായത്ത് അംഗം പി.എൻ. സുരേഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി . കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ നാട്ടുകാർ തിങ്ങി കൂടിയതിനെ തുടർന്ന് ഇരിട്ടി എസ് ഐ ദിനേശൻ കൊതേരി സ്ഥലത്തെത്തി ജനങ്ങളെ വിരട്ടി ഓടിച്ചു.