ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

0 1,866

ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് നടപടി. സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് അംഗീകാരം നൽകി. ദേവികുളത്തെ ഇടത് സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചു എന്നാണ് കണ്ടെത്തിയത്. നടപടി മൂന്നാർ ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.

എന്നാൽ നടപടി തന്നെ അറിയിച്ചിട്ടില്ലെന്നായിരുന്നു എസ്. രാജേന്ദ്രന്റെ പ്രതികരണം. ജാതിയുടെ ഭാഗമായി പാർട്ടിയിൽ പ്രവർത്തിക്കാനില്ലെന്ന് താൻ നേരത്തെ അറിയിച്ചതാണ്. പാർട്ടി നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുന്നു. ഉപദ്രവിക്കരുതെന്ന് അഭ്യർഥിച്ചിരുന്നു. ആശയം കൊണ്ടുനടക്കുന്നവരെല്ലാം പാർട്ടി അംഗങ്ങളല്ലല്ലോ. തന്റെ പ്രവർത്തനശൈലിയും പെട്ടെന്ന് മാറുന്നതല്ല. എന്നും പാർട്ടിക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.